രാജ്യത്തെ പ്രമുഖ ആരോഗ്യ ഗവേഷണ സ്ഥാപനമായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഗവേണിങ് ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാപനത്തിൽ സന്ദർശനം നടത്തുകയുണ്ടായി.
സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് തലവന്മാരുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും
സ്ഥാപനത്തിന്റെ വികസന ആവശ്യകതകളെക്കുറിച്ച് വിശദമായി അവലോകനം നടത്തുകയും ചെയ്തു.
സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ പിന്തുണയോടെ സ്ഥാപനത്തിൻ്റെ സർവതോന്മുഖമായ വികസനത്തിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുവാൻ പ്രതിജ്ഞാബദ്ധനായിരിക്കും. നമ്മുടെ രാജ്യത്തെ അവശ ജനവിഭാഗങ്ങളിൽ പെടുന്ന അനേകം പേരുടെ ആശ
