മൊകേരി പഞ്ചായത്തിൽ
ഹരിതഭവനം പദ്ധതി തുടങ്ങി
പാനൂർ: മൊകേരി ഗ്രാമപഞ്ചായത്തിൽ 'ഹരിതഭവനം' സൗരോർജ്ജപദ്ധതി ഉദ്ഘാടനം ചെയ്തു.
മൊകേരി ഗ്രാമ പഞ്ചായത്തിനെ ശുചിത്വവും ഹരിതാഭവുമായ ഗ്രാമം ആക്കി മാറ്റുന്നതിനും,
അന്തരീക്ഷ മലിനീകരണവും സാമ്പത്തിക നഷ്ടവും തടയുന്നതിനും മൊകേരി ഗ്രാമപഞ്ചായത്തിലെ വൈദ്യുതി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മൊകേരി പഞ്ചായത്ത് ഹാളിൽ
വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ് പദ്ധതി വിശദീകരിച്ചു. അവതരിപ്പിച്ചു.
