Kottarakkara MLA Cover Image
Kottarakkara MLA Profile Picture
Kottarakkara MLA
@kottarakkaramla
4 people like this
+919446545577

കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി
രൂപകൂടി അനുവദിച്ചു. നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന
സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. ഈ വർഷം
നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപയും അനുവദിച്ചിരുന്നു.
ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രുപയാണ്‌
വകയിരുത്തിയിട്ടുള്ളത്‌. ഇതിൽ 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.
നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ
കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം
സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്‌. കേന്ദ്രത്തിന്റെ താങ്ങുവില,
ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്‌.
2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു.

image
About

Kottarakkara is of the 140 State Legislative Assembly constituencies in Kerala. It is one among the 11 Assembly segments in Kollam district.The current MLA is K N Balagopal of CPI(M).