കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം തടസ്സമില്ലാതെയും വൈകാതെയും നടത്താൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി.
കേരളത്തിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും കോടതിയിൽ ഇതിനെതിരെ ചിലർ റിട്ട് ഫയൽ ചെയ്തു. ഈ കേസിൽ ഞാനും കക്ഷി ചേർന്ന് അനുകൂലമായ വിധി നേടാൻ കഴിഞ്ഞു.