കോഴാ - ഞീഴൂർ റോഡ് ഇനി കടുത്തുരുത്തിയുടെ വികസനയഥാർഥ്യങ്ങളുടെ മുൻനിരയിൽ...
കടുത്തുരുത്തി നിയോജമണ്ഡലത്തിൽ നടപ്പാക്കിയ ആറ് കോടിയുടെ ഹൈടെക് വികസന പദ്ധതി,കോഴാ - ഞീഴൂർ റോഡിൻ്റെ ശിലാഫലക അനാവരണം നടത്തി.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ദീർഘാകാലമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു കോഴാ - ഞീഴൂർ റോഡിന്റെ പുനരുദ്ധാരണം. മണ്ഡലത്തിലെ സുപ്രധാന പഞ്ചായത്തുകളായ കുറുവിലങ്ങാട്, ഞീഴൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിലവിൽവന്ന റോഡ് കടുത്തുരുത്തി മണ്ഡലത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഏറെ ശക്തി പകരും.
