“ജൈവ സമൃദ്ധിക്കൊപ്പം കാട്ടാക്കട” പദ്ധതിയുടെ ഭാഗമായുള്ള "ഞാറ്റുവേല ചന്തയുടെയും കർഷക രജിസ്ട്രേഷന്റെയും മണ്ഡലതല ഉദ്ഘാടനം മലയിൻകീഴ് ദ്വാരക ആഡിറ്റോറിയത്തിൽ നിർവഹിച്ചു. പള്ളിച്ചൽ, വിളവൂർക്കൽ പഞ്ചായത്തുകളിലും ഇന്ന് ഞാറ്റുവേല ചന്തയും കർഷക രജിസ്‌ട്രേഷനും നടന്നു . മറ്റ് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ പദ്ധതിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ നടക്കും.
എല്ലാ കൃഷിഭവനുകളിലും കർഷകർക്കായി രജിസ്ട്രേഷൻ ഡസ്ക് തുറന്നിട്ടുണ്ട്. താല്പര്യമുള്ള എല്ലാ കർഷകരും പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . വിശദ വിവരങ്ങൾക്ക് 9497481761എന്ന നമ്പറിൽ ബന്ധപ്പെടണം

