Quilandy Assembly Constituency: Coastal Heritage Meets Modern Commerce | #kozhikode lok sabha constituency # kozhikode assembly constituency # kozhikode parliament constituency # kozhikode lok sabha constituency 2021 # kozhikode lok sabha constituency candidates
കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം
കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനടുത്തുള്ള ഭാഗം ശക്തമായ കടലാക്രമണത്തെ തുടർന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ് . കാപ്പാട് ബീച്ചിലേക്കള്ള പ്രധാന പാതയായ തിരുവങ്ങൂർ - കാപ്പാട് റോഡിലാണ് കടലാക്രമണം ശക്തമായത് . നിലവിൽ കാപ്പാട് - കൊയിലാണ്ടി തീരപാത തകർന്ന നിലയിലാണ് . കേരളത്തിൽ രൂക്ഷമായ കടലാക്രമണം നേരിടന്ന തീരങ്ങളെ പത്ത് ഹോട്ട് സ്പോട്ടുകളാക്കി തിരിച്ചതിൽ ഒന്നാണ് കാപ്പാട് . ഇവിടെ തീരസംരക്ഷണം ഉറപ്പ് വരുത്തുന്നതിന് പഠനം നടത്തുന്നതിനായി നാഷണൽ സെന്റര്‍ ഫോർ കോസ്റ്റൽ റിസർച്ച് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു .