കുറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ വടശ്ശേരിക്കര പഞ്ചായത്തിലെ കുമ്പളത്താമൻ, മണപ്പാട്ട് പടി, ബാലവാടി, വാവോലിക്കണ്ടം ആശുപത്രിപ്പടി, നെല്ലിപ്പാറ,തെക്കുമല, ഒളികല്ല്, ബൗണ്ടറി, ചെമ്പരത്തിമൂട്, മണിയാർ, അഞ്ചു മുക്ക്, കൊടുമുടി, പടയണി പാറ, അരികക്കാവ് എന്നിവിടങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താൻ റാന്നി വടശ്ശേരിക്കര റേഞ്ച് ഓഫീസർ മാരുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം സ്പെഷ്യൽ ഡ്രൈവ് നടത്തി തുടങ്ങി .
പ്രദേശവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന സംഘം 5 ഗ്രൂപ്പുകളായി തിരിഞ്ഞ് ജനകീയ പങ്കാളിത്തത്തോടെ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്..
"പറഞ്ഞവയെല്ലാം നാം നേടുക തന്നെ ചെയ്യും."
തുരുത്തി - മുളക്കാന്തുരുത്തി റോഡിന്റെ നിര്‍മ്മാണം എസ്.പി.എല്‍. ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൻ്റെ നാലാം പാക്കേജില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടുകൂടി കെ.എസ്.റ്റി.പി. മുഖാന്തരം നിര്‍മ്മിക്കുന്ന റോഡിന്റെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്.ഭരണാനുമതി ലഭിച്ച തുകയില്‍ (156 കോടി) നിന്ന് ജി.എസ്.ടി തുക ഒഴിവാക്കിയുള്ള 107 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചത്.