GoldRun Casino: De Ultieme Gokervaring voor Elke Speler | #goldruncasino.bestebestcasino24
മലയാളക്കരക്കൊരു മലയോര പാത…
മലയാളക്കരക്കൊരു മലയോര പാത…
കാസർഗോഡ് ജില്ലയിലെ നന്ദാരപ്പടവു മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ 1251 കിലോമീറ്ററിർ ദൂരത്തിൽ 54 റീച്ചുകളിലായി നിർമ്മിക്കുന്ന അഭിമാന പദ്ധതി. തൃശൂർ ജില്ലയിൽ ഒല്ലൂർ നിയോജകമണ്ഡലത്തിലെ പീച്ചി റോഡ് ജംഗ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ആദ്യ റീച്ച് മാർച്ച് 15 ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം 2023 -ൻ്റെ സംസ്ഥാനതല ഔപചാരിക ഉദ്‌ഘാടന കർമ്മം 27.06.2023- ന് ബഹുമാനപെട്ട അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.കെ. ആർ. ജ്യോതിലാൽ IAS -ൻ്റെ അധ്യക്ഷതയിൽ ബഹുമാനപെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് നിർവഹിച്ചു. ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം 2022 -നോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചിത്രരചനാ, ഉപന്യാസ മത്സരങ്ങളിൽ വിജയികളായവർക്ക് അവാർഡ് നൽകി.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റർസ് എന്നിവ മുഖേന ലഭ്യമാകുന്ന വിവിധ സേവനങ്ങൾ ഓൺലൈൻ ആയി ലഭ്യമാക്കുന്നതിനായി “സംരക്ഷ" എന്ന സോഫ്റ്റ്‌വെയർ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ.കൃഷ്ണൻകുട്ടി മെയ് 31നു ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ https://samraksha.ceikerala.gov.in/ എന്ന ലിങ്ക് മുഖേന ലഭ്യമാണ്. കൂടാതെ "SAMRAKSHA" എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്.