Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
റവന്യൂ വകുപ്പിലെ 376 ഒഴിവുകൾ പി എസ് സിക്ക്
റിപ്പോർട്ട് ചെയ്യാന്‍ നിർദ്ദേശം നല്‍കി.
ലാൻഡ് റവന്യൂ വകുപ്പിലെ 376 ജീവനക്കാരെ സീനിയർ ക്ലാർക്ക്/സ്പെഷ്യൽ വില്ലേജ് ഒാഫീസര്‍ തസ്തികളിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെ വന്ന അത്രയും ക്ലര്‍ക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ അടിയന്തരമായി പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകി.
'ഗോത്രഭേരി' സംസ്ഥാനതല ശില്‍പശാലയുടെ ഉദ്ഘാടനം വനം ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വ്വഹിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന 10 കര്‍മ്മപദ്ധതികളില്‍ ഒന്നാണ് ഗോത്രഭേരി. ഗോത്രസമൂഹങ്ങള്‍ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അവലംബിച്ചിരുന്ന രീതികള്‍ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കുക, സാംസ്‌കാരികവും സാമൂഹികവുമായ മാറ്റങ്ങളെ വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തല ത്തില്‍ വിലയിരുത്തുക തുടങ്ങിയവയാണ് ഗോത്രഭേരിയുടെ പ്രധാനലക്ഷ്യങ്ങള്‍.
#ഗോത്രഭേരി
#keralaforestdepartment
#aksaseendran