കേരളത്തിന്റെ ഭരണനിർവ്വഹണം ഇനി കൂടുതൽ സുതാര്യവും ജനകീയവുമാകുന്നു!
നിയമസഭ പാസാക്കിയ കേരള പൊതുസേവനാവകാശ ബിൽ എല്ലാ പൗരന്മാർക്കും സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന ഒരു വലിയ ചുവടുവെയ്പാണ്.
ഓരോ പൊതുസേവനത്തിനും നിശ്ചിത ഓഫീസറും രണ്ട് തട്ടുകളിലുള്ള അപ്പീൽ അധികാരികളും ഉത്തരവാദികളാകും.
സേവനത്തിൽ കാലതാമസം സംഭവിച്ചാൽ അപ്പീൽ ചെയ്യാനുള്ള സൗകര്യം ലഭിക്കും.
അപ്പീലുകളും പരിഗണിച്ചതിന് ശേഷം പ്രശ്നം തുടർന്നാൽ സംസ്ഥാന സേവനാവകാശ കമ്മീഷൻ ഇടപെടും.