ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ചിറയിൻകീഴ് *സുരക്ഷ* സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി *" കുട്ടികളുടെ മാനസിക സുരക്ഷക്കായൊരു കൂട്ടായ്മ"* എന്ന പരിപാടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജോസഫിൻ മാർട്ടിന്റെ അദ്ധ്യക്ഷതയിൽ സുരക്ഷ ബ്ലോക്ക് കോ-ഓർഡിനേറ്റർ ആർ കെ ബാബു സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ഡിവിഷൻ മെമ്പർ മോഹനൻ , ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ പി.കെ, ഡോക്ടർമാരായ എസ് പി ലിഖിൻ, പി.ബി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
