"പറഞ്ഞവയെല്ലാം നാം നേടുക തന്നെ ചെയ്യും."
തുരുത്തി - മുളക്കാന്തുരുത്തി റോഡിന്റെ നിര്‍മ്മാണം എസ്.പി.എല്‍. ഇന്‍ഫ്രാ ലിമിറ്റഡ് കമ്പനിക്ക് ലഭിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിൻ്റെ നാലാം പാക്കേജില്‍ ഉള്‍പ്പെടുത്തി ജര്‍മ്മന്‍ ബാങ്കിന്റെ ധനസഹായത്തോടുകൂടി കെ.എസ്.റ്റി.പി. മുഖാന്തരം നിര്‍മ്മിക്കുന്ന റോഡിന്റെ ടെണ്ടര്‍ നടപടികളാണ് പൂര്‍ത്തീകരിച്ചത്.ഭരണാനുമതി ലഭിച്ച തുകയില്‍ (156 കോടി) നിന്ന് ജി.എസ്.ടി തുക ഒഴിവാക്കിയുള്ള 107 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചത്.
