ചമ്പക്കുളം ബ്ലോക്ക് ക്ഷീരസംഗമം നടത്തി
ക്ഷീരവികസന വകുപ്പ് ചമ്പക്കുളം ബ്ലോക്കിന്റെ 'ക്ഷീര സംഗമം 2024-25' തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് എം.എസ്. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, നെടുമുടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി മന്മഥൻ നായർ, തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു