ആറ്റിങ്ങൽ നഗരസഭ സി ഡി സിൽ അർബൻ ടെറസ് ഫാമിംഗ് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി റീജ എ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺസ്മാർ, മുനിസിപ്പാലിറ്റി സെക്രട്ടറി, സി ഡി എസ് മെമ്പർ സെക്രട്ടറി, വാർഡ് കൗൺസിലർമാർ, കൃഷി ഓഫീസർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ, ബ്ലോക്ക് കോ ഓർഡിനേറ്റർ, സിറ്റി മിഷൻ മാനേജർ, എം ഇ സി, സി ഡി എസ് അക്കൗണ്ടൻ്റ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
