അഭിമാനപുരസരം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് ഉന്നതി. 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലുറപ്പ് പദ്ധതി ചെയ്യുന്ന കുടുംബങ്ങളിലെ 18 നും 45നും ഇടയ്ക്ക് പ്രായമുള്ളവർക്കായി 2023 ൽ കേക്ക് നിർമ്മാണത്തിലും പാചകത്തിലും ഉന്നതി ട്രെയിനിങ്ങിലൂടെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിശീലനം നൽകിയിരുന്നു. വനിതകൾക്ക് വരുമാനം ഉണ്ടാക്കുന്നതിലേക്കായി വനിതകൾ കടന്നുവരാത്ത മേഖലയിൽ കൂടി പരിശീലങ്ങൾ നൽകണം എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ടെക്നോളജിയിൽ 30 ദിവസത്തെ പരിശീലനം 2024 ൽ ഞങ്ങൾ ഏറ്റെടുത്തത്. സ്വകാര്യ സ്ഥാപനങ്ങളിൽ 70000 രൂപയോളം ഫീസ് വരുന്ന കോഴ്സാണ് സൗജന്യമായി പഠിപ്പിക്കുന്നത്. മാത്രവുമല്ല പ്രതിദിനം 346 രൂപ പഠിതാവിന് നൽകുക
