സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാം ഘട്ടം സ്ഥലമെടുപ്പിന് തുക
അനുവദിച്ചു.
സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ NAD മുതൽ
മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണത്തിന്
ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും, പൊളിച്ചുമാറ്റേണ്ട വീടുകൾക്കും,
വ്യാപാരസ്ഥാപനങ്ങൾക്കും നഷ്ടപരിഹാരമായി നൽകേണ്ട 569.3485606
കോടി രൂപ ( അഞ്ഞൂറ്റി അറുപത്തി ഒൻപതുകോടി മുപ്പത്തിനാലു
ലക്ഷത്തി എൺപത്തിഅയ്യായിരത്തിഅറുനൂറ്റിആറു രൂപ) നിർവ്വഹണ
ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്‌ബി
കൈമാറി.
