മുതിർന്ന പൗരാർക്ക് ക്ഷേമവും അന്തസ്സും കരുതലും ഉറപ്പാക്കുന്ന
പദ്ധതികളും നിർദ്ദേശങ്ങളുമായി സംസ്ഥാന വയോജന നയം 2025ന്റെ
കരട് പ്രസിദ്ധീകരിച്ചു. വയോജന സൗഹൃദരംഗത്ത് ആഗോളതലത്തിൽ
കേരളത്തെ കൂടുതൽ മികച്ച മാതൃകയാക്കാൻ പ്രാപ്തമാക്കുന്നതും
നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം സാധ്യമാക്കുന്നതുമാണ്
സാമൂഹ്യനീതി വകുപ്പ് പ്രസിദ്ധീകരിച്ച കരട്.
