കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ 90-ാം നമ്പർ അങ്കണവാടിയുടെ നിർമ്മാണത്തോടനുബന്ധിച്ചുള്ള ശിലാസ്ഥാപനം നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണച്ചുമതല.
