പ്രസ്സ് റിലീസ്
ഹരിപ്പാട് കുടിവെള്ള പദ്ധതി വർക്ക് ഓർഡർ നൽകുന്നതിനുള്ളനിയമ തടസ്സം
നീങ്ങി-- ഹൈക്കോടതിയിലെ കേസിൽ അനുകുല വിധി ലഭിച്ചു--
രമേശ് ചെന്നിത്തല .
ഹരിപ്പാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട്
ഹൈക്കോടതിയിലെ കേസിൽ അനുകൂല വിധി ലഭിച്ചതായി രമേശ് ചെന്നിത്തല
അറിയിച്ചു.
ഹരിപ്പാട് കുടിവെള്ള പദ്ധതിക്കായി മാന്നാറിൽ നിന്നും പള്ളിപ്പാട്ടേക്ക് റോ
വാട്ടർ പമ്പിങ് മെയിൻ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തിക്കായി വാട്ടർ
അതോറിറ്റി ടെണ്ടർ ക്ഷണിച്ചിരുന്നു.എന്നാൽ ഇതിനെതിരെ ഹൈ കോടതിയിൽ
റിട്ട് പെറ്റിഷൻ വരികയും ഹൈകോടതി തുടർനടപടി സ്റ്റേ ചെയ്യുകയും ആണ്
ഉണ്ടായത്.
