ഒപ്പമുണ്ട് എംപി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഡിജിറ്റൽ വിസ്ഡൻറെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം കുറിക്കും.
ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും അതുവഴി ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുക എന്നതാണ് ഡിജിറ്റൽ വിസ്ഡം പദ്ധതി. രണ്ടാം ഘട്ടമായി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ പദ്ധതികളുടെ സഹകരണത്തോടെ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കമ്പ്യൂട്ടറുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കൈമാറുന്നത്.
